”തൊഴിലിടത്തെ ലൈംഗികാതിക്രമം ആണിത്, സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം”; ആനിരാജ

മാധ്യമ പ്രവർത്തകയോട് സുരേഷ്‌ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി ആനിരാജ. സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് ആനി രാജ പറഞ്ഞു. മാപ്പ് പറഞ്ഞാൽ തീരുന്നതല്ല പ്രശ്നം എന്നും ആനി രാജ പറഞ്ഞു.തൊഴിലിടത്തെ ലൈംഗികാതിക്രമം ആണ് ഇത്. സംഭവത്തിൽ പൊലീസ് സ്വമേധയ കേസ് എടുക്കണം എന്നും ആനി രാജ പറഞ്ഞു.

ALSO READ:”മികച്ച ഷൂട്ടര്‍മാര്‍ റെഡി”; അംബാനിക്ക് വധഭീഷണി

അതേസമയം, സുരേഷ് ഗോപിയുടേത് മാപ്പല്ല എന്നാണ് എ എ റഹീം  പറഞ്ഞത്. വാത്സല്യം എന്ന് സുരേഷ് ഗോപി പറയുമ്പോഴും അത് വാത്സല്യമല്ല, വഷളത്തരമാണ് എന്നാണ് എ എ റഹീം പറഞ്ഞത്.

ALSO READ:“സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ തെറ്റ് പറ്റാം”; സുരേഷ് ഗോപിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

ഇപ്പോ പറഞ്ഞതിനെ മാപ്പായി പരിഗണിക്കാൻ കഴിയില്ല എന്നും കാണിച്ചതിനെക്കാൾ വലിയ വഷളത്തരമാണ് ന്യായീകരിച്ചത് എന്നുമാണ് എ എ റഹീം ഇക്കാര്യത്തിൽ പ്രതികരിച്ചത്.
സ്മൃതി ഇറാനി ഉൾപ്പെടെ ഉള്ളവർക്ക് എന്താണ് ഇതിൽ പറയാനുള്ളത് എന്നും എ എ റഹീം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News