ചക്കയെന്ന് പറഞ്ഞാൽ കൊക്കെന്നു കേൾക്കുന്നത് പോലെയാണ്‌ കെ സി വേണുഗോപാലിന്റെ മറുപടി; സ്ത്രീകളുടെ കഴിവിനെ അംഗീകരിക്കാത്ത പക്വത വരാത്ത നേതാവ്: ആനി രാജ

സ്ത്രീകളുടെ കഴിവിനെ തിരിച്ചറിയാനോ അംഗീകരിക്കാനോ കഴിയാത്ത പക്വത വരാത്ത നേതാവാണ് കെ സി വേണുഗോപാൽ എന്ന് ആനിരാജ. ടി രാജയുടെ ഭാര്യയായത് കൊണ്ടാണ് തന്നെ ആനിരാജയെ സ്ഥാനാർത്ഥിയാക്കിയതെന്ന കെ സി വേണുഗോപാലിന്റെ ആരോപണത്തിനു മറുപടി നൽകുകയായിരിക്കുന്നു ആനി രാജ.

ബിജെപിയോടാണ് കെ സി മറുപടി പറയേണ്ടത് എന്നും ബിജെപിയോട് ആർജവത്തോടെ മറുപടി പറയേണ്ടതിനു പകരം,എന്തെങ്കിലും ഉത്തരം പറയേണ്ടതാണോ വേണ്ടത് എന്നും ആനിരാജ ചോദിച്ചു. ചക്കയെന്ന് പറഞ്ഞാൽ കൊക്കെന്നു കേൾക്കുന്നത് പോലെയാണ്‌ കെ സി യുടെ മറുപടിയെന്നും ഇതൊക്കെയാണ് കോൺഗ്രസ് നേതാക്കളുടെ ദുരന്തമെന്നും ആനിരാജ വ്യക്തമാക്കി. കെ സിയുടെ ഫ്യൂഡൽ ചിന്താഗതിയാണ് ഈ മറുപടി തെളിയിക്കുന്നത്. സ്ത്രീ ഒരാളുടെ ഭാര്യയാവണം,സഹോദരി ആകണം എന്ന ചിന്താഗതിയാണ്‌ കോൺഗ്രസിന്റേത് എന്നും ആനിരാജ പറഞ്ഞു.

ALSO READ: നെടുമ്പാശേരിയിൽ വീണ്ടും സ്വർണ വേട്ട; ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
വയനാട്ടിലെ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിലും ആനിരാജ് പ്രതികരിച്ചു. ഒരു വനിതയെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിൽ സന്തോഷമെന്നും പ്രിയങ്കയുടെ സ്ഥാനാർഥിത്വം സ്വാഗതം ചെയ്യുന്നുവെന്നും ആനിരാജ പറഞ്ഞു. കൂടുതൽ വനിതകൾ പാർലമെന്റിലേക്ക് വരേണ്ടത് ഒരു രാഷ്ട്രീയ ആവശ്യമാണ് എന്നും ആനിരാജ വ്യക്തമാക്കി. ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുമെന്നും ഫാസിസ്റ്റുകള്‍ക്കെതിരെ നിലകൊള്ളുമെന്നും ആനിരാജ കൈരളീന്യൂസിനോട് പ്രതികരിച്ചു.

ALSO READ: ഇടുക്കിയിൽ മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ; മൃതദേഹം തലയിൽനിന്ന് രക്തം വാർന്നൊഴുകിയ നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News