പ്രധാനമന്ത്രി തൃശ്ശൂരിൽ നടത്തിയ പ്രസംഗം സ്ത്രീകളെ വഞ്ചിക്കുന്നത്: ആനി രാജ

പ്രധാനമന്ത്രി തൃശ്ശൂരിൽ നടത്തിയ പ്രസംഗം സ്ത്രീകളെ വഞ്ചിക്കുന്നതെന്ന് സിപിഐ ദേശീയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ. ഉത്തരേന്ത്യയിൽ മതവികാരം വോട്ടാക്കി മാറ്റാൻ നടത്തിയ പരിശ്രമം കേരളത്തിലും ആവർത്തിച്ചു. ശബരിമല, തൃശൂർ പൂരം വിഷയങ്ങളിൽ നടത്തിയ പ്രസ്താവനകൾ അപലപനീയമെന്നും ആനി രാജ പറഞ്ഞു.

Also Read: മറിയക്കുട്ടിയെ ഏത് പരിപാടിക്ക് വിളിച്ചാലും പോകും; മറിയക്കുട്ടിയെ കൈവിട്ട് വി ഡി സതീശൻ

പ്രധാന മന്ത്രി എന്ന നിലയിൽ പുലർത്തേണ്ട സത്യസന്ധത നരേന്ദ്ര മോദി പുലർത്തിയില്ല. സ്ത്രീ നേതൃത്വ വികസനം പൊള്ളയായ വാഗ്ദാനം മാത്രമാണ്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഓരോ വർഷവും നരേന്ദ്ര മോദി സർക്കാരിന് കീഴിൽ വർധിക്കുന്നു. എന്നാൽ കുറ്റവാളികൾക്ക് സംരക്ഷണം നൽകുകയാണ് ചെയ്യുന്നത്. രണ്ട് ടേമിൽ ഒന്നും മിണ്ടാത്ത പ്രധാന മന്ത്രി പ്രത്യേക സഭാ സമ്മേളനത്തിൽ എന്ത് കൊണ്ട് ബിൽ കൊണ്ട് വന്നു എന്ന് പറയണമായിരുന്നു എന്നും ആനി രാജ പറഞ്ഞു.

Also Read: മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണ്: മന്ത്രി സജി ചെറിയാൻ

4 കോടി റേഷൻ കാർഡുകൾ റദ്ദാക്കിയത് 2021-23 കാലഘട്ടത്തിൽ ആണ്. ഇത് മറച്ച് വെച്ചാണ് 5 കിലോ റേഷൻ ഫ്രീ പ്രഖ്യാപനം നടത്തിയത്. ഉജ്ജ്വല യോജന ഗ്യാസ് കമ്പനികളെ സഹായിക്കാൻ വേണ്ടി മാത്രമാണ്. സൗജന്യമായി ഗ്യാസ് നൽകി വില കുത്തനെ ഉയർത്തി. കേരളത്തിൽ ആർക്കും ആരാധനാലയങ്ങളിൽ പോകാനോ ആരാധന നടത്താനോ തടസ്സമില്ല. സനാതനത്തിൻ്റെ പേരിൽ ഗർഭിണികൾക്കും കുട്ടികൾക്കും അംഗൻവാടിയിൽ നിന്ന് ലഭിക്കുന്ന മുട്ട പോലും ഇല്ലാതാക്കി. ഇത്രയും ചെയ്തിട്ടാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് സ്ത്രീശാക്തീകരണം പ്രസംഗിക്കുന്നതെന്നും ആനി രാജ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News