‘തുമ്പോലാർച്ച’യുടെ അമ്പതാം വാർഷികം; നിത്യഹരിത നായകൻ വീണ്ടും ബിഗ് സ്‌ക്രീനിൽ, സൗജന്യ പ്രദർശനം ഇന്ന് വൈകുന്നേരം

വടക്കൻപാട്ട് കഥകളുടെ പശ്ചാത്തലത്തിൽ ഉദയ പ്രൊഡക്ഷൻസ് നിർമിച്ച ‘തുമ്പോലാർച്ച’ എന്ന സിനിമ പ്രദർശനത്തിനെത്തിയിട്ട് അമ്പത് വർഷം. കുഞ്ചാക്കോ ആണ് 1974ൽ സിനിമ സംവിധാനം ചെയ്തത്.

ALSO READ: കഥാപാത്രങ്ങളോടുള്ള ആര്‍ത്തി ഇപ്പോഴും അവസാനിച്ചിട്ടില്ല ; ഓസ്‌ലറിലേക്ക് എത്തിച്ചതും അതാണ് മമ്മൂക്ക പറയുന്നു

തുടർച്ചയായ 108 ചിത്രങ്ങളിൽ നിത്യഹരിത നായകൻ പ്രേംനസീറിനോടൊപ്പം അഭിനയിച്ച ഷീല ഏറെനാൾ നീണ്ടുനിന്ന പിണക്കത്തിന് ശേഷം നസീറിന്റെ നായികയായി തിരിച്ചെത്തിയ ചിത്രം കൂടെയാണ് തുമ്പോലാർച്ച. പ്രേംനസീർ-ഷീല ജോഡിയുടെ രണ്ടാം വരവ് ആഘോഷത്തോടെയാണ് അന്ന് സിനിമാലോകവും പ്രേക്ഷകരും ഏറ്റെടുത്തത്. സർവകാല റെക്കോർഡ് കരസ്ഥമാക്കിയാണ് സിനിമ അന്ന് വിജയിച്ചത്.

ശ്രീവിദ്യ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി, ജി.കെ.പിള്ള, അടൂർ പങ്കജം, പറവൂർ ഭരതൻ തുടങ്ങിയവരാണ്ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കൾ. ജി.ദേവരാജൻ ഈണം പകർന്ന ഗാനങ്ങളും സംഗീതവും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ALSO READ: മമ്മൂക്ക ഉമ്മ… എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന് ;മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടന്‍ ജയറാം

പ്രേം നസീറിന്റെ 35 ചരമവാർഷികം പ്രമാണിച്ച് ‘പ്രേം നസീർ സുഹൃത്ത് സമിതി’യാണ് തുമ്പോലാർച്ചയുടെ അൻപതാം വാർഷികം സംഘടിപ്പിക്കുന്നത്. ജനുവരി 13ന് വൈകുന്നേരം 6 മണിക്ക് വഴുതക്കാട് ലെനിൻ ബാലവാടിയിൽ ചിത്രം വീണ്ടും പ്രദർശിപ്പിക്കും എന്നും പ്രസ്തുത സമിതിയുടെ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. എല്ലാ മാസവും ഒരുക്കുന്ന പ്രേംനസീർ ചലച്ചിത്രോത്സവം സംവിധായകൻ ബാലു കിരിയത് ഉദ്ഘാടനം ചെയ്യും. സൗജന്യ പ്രദർശനമാണ് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News