ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ

അമേഠി,റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം. എന്നാൽ പ്രിയങ്ക ഗാന്ധി ഈ തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. അതേ സമയം ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ ബ്രിജ് ഭൂഷനെ ഒഴിവാക്കി മകൻ കരൺ ഭൂഷൻ സിംഗിന് സീറ്റ് നൽകി. അമേഠിയിലും റായ്ബറിയിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നാളെ അവസാനിക്കാനിരിക്കെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Also Read: ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി

അമേഠി വിട്ട് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കാനാണ് സാധ്യത. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഇപ്പോഴും പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്കയുടെ തീരുമാനം.രാഹുൽ ഗാന്ധി റായ് ബറേലിയിലേക്ക് മാറുക ആണെങ്കിൽ നെഹ്‌റു കുടുംബത്തിന്റെ ബന്ധും മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളിന് അമേഠിയിൽ നറുക്ക് വീണേക്കും. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം, അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ടിരുന്നു.മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്.

Also Read: മത മേലധ്യക്ഷന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടത്: ലീഗിന് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

അതേ സമയം നാളെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ കൈസർഗഞ്ചിലും റായ്ബറേലിയിലും ബി ജെ പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കൈസർഗഞ്ചിൽ ബ്രിജ് ഭൂഷനെ ഒഴിവാക്കി മകൻ കരൺ ഭൂഷൺ സിംഗിന് സീറ്റ് നൽകി. ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗീക അതിക്രമ വിവാദം നിലനിൽക്കുന്ന സാഹചരുത്തിലാണ് നീക്കം. റായ്ബറേലിയിൽ ദിനേശ് പ്രതാപ് സിംഗാണ് ബി ജെ പി സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ മന്ത്രിയും ബി ജെ പി എം എൽസിയുമാണ് ദിദേശ് പ്രതാപ് സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk