പുതുമോടിയണിഞ്ഞ് കൊല്ലം, ആയൂർ-അഞ്ചൽ സംസ്ഥാന പാത നവീകരണം പൂർത്തീകരിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊല്ലം ആയൂർ അഞ്ചൽ റോഡിൻ്റെ നവീകരണം പൂർത്തീകരണത്തിലേക്ക് എത്തിയതായി അറിയിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലൂടെയാണ് മന്ത്രി റോഡിൻ്റെ നവീകരണം പൂർത്തീകരിച്ചതായി അറിയിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 78 കോടി രൂപ വിനിയോഗിച്ചാണ് ആയൂർ അഞ്ചൽ സംസ്ഥാന പാത ഒരുങ്ങുന്നതെന്നും മന്ത്രി തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ALSO READ: ശബരിമലയിലേക്ക് വൻ തീർഥാടക പ്രവാഹം, ഇന്ന് ഒരു ദിവസം മാത്രം ദർശനം നടത്തിയത് 80,000 തീർഥാടകർ

മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

പുതുമോടിയിൽ ഒരുങ്ങുന്നു,

ആയൂർ അഞ്ചൽ സംസ്ഥാന പാത

കൊല്ലം ജില്ലയിലെ പുനലൂർ നിയോജക മണ്ഡലത്തിലെ ആയൂർ-അഞ്ചൽ സംസ്ഥാന പാത (SH-48) വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. 95 ശതമാനം പ്രവൃത്തിയും ഇതിനകം പൂർത്തിയായിട്ടുണ്ട്.

ALSO READ: ശബരിമല സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിനായിനി മുറികൾ ബുക്ക് ചെയ്യാം

ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന അഞ്ചൽ ബൈപാസ് നേരത്തെ തന്നെ യാഥാർത്ഥ്യമായിരുന്നു. ഇപ്പോൾ അഞ്ചൽ നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കുന്ന ആയൂർ അഞ്ചൽ റോഡിൻ്റെ നവീകരണവും പൂർത്തീകരണഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കിഫ്ബി പദ്ധതിയിൽ 78 കോടി രൂപ വിനിയോഗിച്ചാണ് ആയൂർ അഞ്ചൽ സംസ്ഥാന പാത ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News