ഇത്തവണ ‘ധ്രുവനച്ചത്തിരം’റിലീസ് ചെയ്യും; ചിയാന്റെ പുതിയ സിനിമയ്‌ക്കായി കണ്ണിൽ എണ്ണ ഒഴിച്ച് ആരാധകർ

ചിയാൻ വിക്രം തമിഴിൽ മാത്രമല്ല മലയാളത്തിലും ആരാധകർ ഏറെയാണ്. ചിയാന്റെ പുതിയ സിനിമയ്‌ക്കായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയാണ് ആരാധകർ. ചിയാന്റെ പുതിയ സിനിമയായ ‘ധ്രുവനച്ചത്തിരം’ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍.

also read :മന്ത്രി വീണാ ജോർജിനെതിരെയുള്ള അധിക്ഷേപ പരാമർശം: കെഎം ഷാജിയെ തള്ളി മുസ്ലിം ലീഗ്

നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും റിലീസ് ചെയ്തിട്ടുണ്ട്. 2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഏഴ് വർഷങ്ങൾക്കു ശേഷം റിലീസിനെത്തുന്നത്. ഗൗതം മേനോന്‍റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയതും ട്രോളായി സോഷ്യൽ മീഡിയയിൽ ആരാധകർ ഉയർത്തി കാണിക്കുന്നുണ്ട്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു.

also read :‘അച്ഛൻ കൊണ്ട വെയിലാണ് ഞങ്ങൾ അനുഭവിക്കുന്ന ഈ തണൽ’; അച്ഛൻ വർഷങ്ങളോളം ഉപയോഗിച്ച കലപ്പ പുതിയ വീട്ടിലെ സ്വീകരണ മുറിയിൽ നിധി പോലെ സൂക്ഷിച്ച് മകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News