പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. 23ന് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ദുരന്ത് നിവരണ നിയമ ഭേദഗതി ഉള്‍പ്പെടെ 6 ബില്ലുകള്‍ ഇത്തവണ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ALSO READ: മലപ്പുറത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി; ചികിത്സയിൽ കഴിയുന്ന പതിനാലുകാരന്റെ നില ഗുരുതരമായി തുടരുകയാണ്

വര്‍ഷ കാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ചേരും. വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യപ്പെടുമെങ്കിലും നീറ്റ് ക്രമക്കേട്, കശ്മീര്‍ ഭീകരാക്രമം, മണിപ്പൂര്‍ കലാപം , വിലക്കയറ്റം, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച വേണമെന്ന നിലപാട് സ്വീകരിക്കും.

അതേ സമയം നാളെ ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ജെഡിയു, ടിഡിപി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയുള്ള ബജറ്റാകും നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക. അതേ സമയം വര്‍ഷകാല സമ്മേളനത്തില്‍ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെ 6 ബില്ലുകളാണ് വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം, . സിവില്‍ ഏവിയഷന്‍ മേഖലയില്‍ 1934ലെ എയര്‍ക്രാഫ്ട് ആക്ടിന് പകരമായി ഭാരതീയ വായൂയാന്‍ വിധേയക് 2024 ബില്ലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള നിയമങ്ങള്‍ക്ക് പകരമായി ബോയിലേഴ്‌സ് ബില്‍, കോഫി, പ്രമോഷന്‍ ആര്‍ഡ് ഡെവെലപ്‌മെന്റ് ബില്‍, റബ്ബര്‍ പ്രമോഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ബില്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനം അടുത്ത മാസം 12ന് അനിശ്ചിതകാലത്തേക്ക് പിരിയും.

ALSO READ:അങ്കോള അപകടം; അർജുനെ കണ്ടെത്താൻ സൈന്യമെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News