എ.എം.എം.എ യിൽ ഉണ്ടായ കൂട്ടരാജിയിൽ പ്രതികരിച്ച് നടൻ അനൂപ് ചന്ദ്രൻ. തുടർച്ചയായ ആരോപണങ്ങളെ തുടർന്നുണ്ടായ അമ്മയിലെ കൂട്ടരാജി അംഗീകരിക്കാൻ കഴിയില്ലെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. കൂടാതെ ഒരു സംഘടനയിലെ മുഴുവൻ ആളുകളും രാജി വെക്കുന്ന രീതി ശരിയല്ലെന്നും, ഇപ്പോഴുണ്ടായിരിയ്ക്കുന്ന ഈ കൂട്ടരാജി ഇവരെ തെരഞ്ഞെടുത്തവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. ഒപ്പം ഈ കൂട്ടരാജിയിൽ തനിക്ക് യോജിക്കാൻ കഴിയില്ലെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു. എന്നാൽ എ. എം. എം. എ പ്രസിഡന്റ് മോഹൻലാലിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള പ്രതികരണം ആണ് അനൂപ് ചന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായത്. “മോഹൻലാൽ ആണ് എ. എം. എം. എ സംഘടനയുടെ നാഥൻ. മോഹൻലാൽ സംഘടനയുടെ നേതൃ സ്ഥാനത്ത് ഉണ്ടാവണം എന്നാണ് ആഗ്രഹം” – അനൂപ് ചന്ദ്രൻ പറഞ്ഞു.
അതേസമയം എ എം എം എ വൈസ് പ്രസിഡന്റ് ജഗദീഷിനെതിരെ വിമർശനമുന്നയിച്ചിരിക്കുകയാണ് അനൂപ് ചന്ദ്രൻ. “തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളാണ് ഒഫീഷ്യൽ പാനൽ എന്ന് ജഗദീഷ് പറഞ്ഞു. അന്ന് അതിന് മോഹൻലാൽ മൗനസമ്മതം നടത്തിയിരുന്നു. അതിന്റെ ഒക്കെ പരിണിത ഫലമാണ് ഇപ്പോൾ ഈ കാണുന്നത്” – അനൂപ് ചന്ദ്രൻ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here