‘ബ്യൂട്ടിഫുള്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഒരുക്കവുമായി അനൂപ് മേനോൻ

മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് അനൂപ് മേനോന്റെ തിരക്കഥയിലുള്ള ‘ബ്യൂട്ടിഫുള്‍’. സൗഹൃദത്തിന്റെ ഉദാത്തമായ വികാരങ്ങളാൽ ചിത്രം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ‘ബ്യൂട്ടിഫുള്‍ രണ്ടി’ന്റെ തിരക്കഥാ ജോലികള്‍ തുടങ്ങി എന്ന് വ്യക്തമാക്കി അനൂപ് മേനോൻ രംഗത്ത് എത്തിയിരിക്കുകയാണ്.’ വി കെ പ്രകാശ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

also read :പോക്‌സോ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

‘ബ്യൂട്ടിഫുള്‍ രണ്ട് ഞാൻ തുടങ്ങിയിരിക്കുകയാണ്, എനിക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും വേണം’; തിരക്കഥാ പേജിന്റെ ഫോട്ടോ പങ്കുവെച്ച് അനൂപ് മേനോൻ തന്റെ സോഷ്യൽ മീഡിയയിൽ എഴുതിയിരിക്കുന്നു. രതീഷ് വേ​ഗ തന്നെയായിരിക്കും സംഗീതം.

വി കെ പ്രകാശിന്റെ സംവിധാനത്തിലുള്ള ഈ ചിത്രത്തില്‍ ‘സ്റ്റീഫൻ ലൂയിസ്‍’ എന്ന നായക വേഷത്തില്‍ എത്തിയത് ജയസൂര്യ ആയിരുന്നു. ‘ജോണ്‍’ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിച്ചു. മേഘ്‍ന രാജ് ചിത്രത്തില്‍ നായികയുമായെത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജയസൂര്യയുണ്ടാകില്ല. ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. കാനഡയിലെ വാന്‍കൂവറില്‍ ആയിരിക്കും ചിത്രീകരണം. അടുത്ത ജനുവരിയില്‍ ചിത്രീകരണം തുടങ്ങും.

also read :കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration