മണിപ്പുരിൽ സുരക്ഷാസേനയും അക്രമികളും തമ്മിൽ വീണ്ടും വെടിവയ്പ്പ്

മണിപ്പുരിലെ മൊറെയിൽ സുരക്ഷാസേനയും അക്രമികളും തമ്മിൽ വീണ്ടും വെടിവയ്പ്പ്.
സുരക്ഷ ഉദ്യോഗസ്ഥർക്കുനേരെ ബോംബെറുണ്ടായതായിട്ടാണ് റിപ്പോർട്ട്‌. പ്രദേശത്ത് രൂക്ഷമായ വെടിവയ്പ്പ് തുടരുകയാണ്. നിരവധിപ്പേർക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോർട്ട്.

ALSO READ: ഗോതീശ്വരം ബീച്ചിലെ നവീകരണ പ്രവൃത്തിയുടെ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

അസം റൈഫിൾസും മണിപ്പുർ പൊലീസും ശക്തമായി തിരിച്ചടിക്കുന്നു. മ്യാൻമർ അതിർത്തിയായ ഇവിടെ ഏതാനും ദിവസങ്ങൾക്ക്‌ മുൻപാണ് മണിപ്പുർ പൊലീസിന്റെ കമാൻഡോ സംഘത്തെ ലക്ഷ്യമിട്ട് ആർപിജി ആക്രമണമുണ്ടായത്. അതിന് മുൻപ് പട്രോളിങ്ങിന്റെ ഭാഗമായിരുന്ന പൊലീസ് സംഘത്തിനുനേരെയുണ്ടായ വെടിവയ്പ്പിൽ അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. മൊറെയിലെ ആക്രമണങ്ങൾക്ക് പിന്നിൽ കുക്കി സായുധ വിഭാഗങ്ങളാണെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങ്  ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News