പാലക്കാട് കഞ്ചിക്കോട് ജനവാസമേഖലയില്‍ വീണ്ടും കുട്ടിയാന സാന്നിധ്യം .വല്ലടി ആരോഗ്യമല, വേലഞ്ചേരി മുരുക്കുത്തി മല മേഖലകളിലാണ് കുട്ടിയാനയെ കണ്ടത്.കഴിഞ്ഞ രണ്ടാഴ്ചയോളമായി കുട്ടിയാന ഈ മേഖലയിലുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
Also Read:അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്നിരുന്ന കുട്ടിയാന ചരിഞ്ഞു
ആനകൂട്ടത്തിൽ നിന്നും കൂട്ടം തെറ്റിയ കുട്ടിയാനയാണ് . രണ്ടരവയസ്സുള്ള കുട്ടിയാനയുടെ അമ്മയാന ചരിഞ്ഞിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കാത്ത നിലയിലാണ് കുട്ടിക്കൊമ്പന്റെ സഞ്ചാരമെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരിക്കാം എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത്.
Also Read:“കല്ലുവെട്ടി നടന്നവനെ കെഎഎസിലേക്കെത്തിച്ച അടാട്ട് മാഷ്”; ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
ആനക്കൂട്ടം കുട്ടിയാനക്ക് അകലെയല്ലാതെ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. കുട്ടിക്കൊമ്പൻ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണെന്നും പാലക്കാട് ഡിഎഫ്ഒ പറഞ്ഞു. അധികം വൈകാതെ ആനക്കൂട്ടത്തിനൊപ്പം കുട്ടിയാന ചേരുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here