മണിപ്പൂരിൽ വീണ്ടും നിരോധനാജ്ഞ; പ്രഖ്യാപിച്ചത് രണ്ട് മാസത്തേക്ക്

മണിപ്പൂരിലെ ചുരാചന്ദ് പൂരിൽ  സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽനിരോധനാജ്ഞ പ്രഖ്യാപിച്ചു.  വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുമെന്ന ഗോത്രസംഘടനകളുടെ പ്രഖ്യാപനത്തിനിടെയാണ് 2 മാസത്തേക്ക് നിരോധനജ്‌ഞ പ്രഖ്യാപിച്ചത് . വിവിധ മോര്‍ച്ചറികളിലുണ്ടായിരുന്ന കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുമെന്ന് ഐടിഎൽഎഫ് പ്രസ്താവനയിറക്കിയിരുന്നു.

Also Read; പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധം; ലോക്സഭയിൽ വീണ്ടും 50 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

മോർച്ചറികളിൽ സൂക്ഷിച്ചിട്ടുള്ള 60 പേരുടെ മൃതദേഹങ്ങളാണ് കൂട്ടമായി സംസ്കരിക്കുക. അതിനിടെ കഴിഞ്ഞ ദിവസവും ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ജില്ലയില്‍ വ്യാപകമായി പൊലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അതേ സമയം വംശീയ കലാപത്തിൽ എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ സി ബി ഐ ഡയറക്ടർ മണിപ്പൂരിൽ എത്തി.

Also Read; ‘അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് വരേണ്ട’: എൽ കെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും ക്ഷേത്ര ട്രസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here