മുംബൈ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

mumbai air port

മുംബൈ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. തുടർച്ചയായ ബോംബ് ഭീഷണി അധികൃതർക്കും യാത്രക്കാർക്കും വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ വിമാനത്താവളത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എയർ ഇന്ത്യ മുംബൈ-ലണ്ടൻ വിമാനത്തിന് ലാൻഡിംഗിന് മുൻപ് രാത്രി പത്ത് മണിയോടെ ബോംബ് ഭീഷണിയുണ്ടായത്. കൂടാതെ ആറ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ, അഞ്ച് എയർ ഇന്ത്യ, രണ്ട് വിസ്താര, രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു.

ALSO READ; മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് (സിഎസ്എംഐഎ) ഇന്ന് ആറ് മണിക്കൂറാണ് അടച്ചിട്ടത്. എയർപോർട്ടിന്‍റെ രണ്ട് ക്രോസ് റൺവേകളുടെ അറ്റകുറ്റപ്പണികൾക്കായാണ് രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ അടച്ചിട്ടത്. നടപടി നിരവധി വിമാന സേവനങ്ങളെ ബാധിച്ചു. സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള സിഎസ്എംഐഎ യുടെ വാർഷിക പദ്ധതിയുടെ ഭാഗമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News