ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി; സുരക്ഷ വർധിപ്പിച്ചു

ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും പത്തോളം ആശുപത്രികളിലുമാണ് ഭീഷണി സന്ദേശമെത്തിയത്.ആശുപത്രികളിലേക്കും വിമാനത്താവളത്തിലും ഇ–മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്താവളത്തിൻറെ പരിസരത്ത് സ്ഫോടക വസ്തു വച്ചുവെന്നായിരുന്നു ഭീഷണി.
വിമാനത്താവളത്തിൽ  സുരക്ഷ വർധിപ്പിച്ചു. പൊലീസും ബോംബ് സ്ക്വാഡും വ്യാപക തിരച്ചില്‍ നടത്തിയിട്ടും സംശയാസ്പദമായി ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. വ്യാജ ഭീഷണി സന്ദേശമായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ദില്ലിയിലെ ഇരുന്നൂറിലേറെ സ്കൂളുകളില്‍ ഒരേസമയം ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News