ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി; സംശയാസ്പദമായി ഒന്നും കണ്ടെടുത്തില്ല

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. ആഭ്യന്തരമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലാണ് ഇ-മെയില്‍ ഭീഷണി സന്ദേശമെത്തിയത്. പൊലീസും അഗ്നിസുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെടുത്തില്ല.

ALSO READ:കൂത്താട്ടുകുളത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കഴിഞ്ഞ ഏതാനും ആഴ്ചകളായി ദില്ലി, ഗുജറാത്ത്, ജയ്പൂര്‍, ഉത്തര്‍പ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകള്‍ക്ക് ഇ- മെയിലുകള്‍ വഴി ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നു നേരത്തേ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും പത്തോളം ആശുപത്രികളിലും ബോംബ് ഭീഷണി സന്ദേശമെത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ല.

ALSO READ:കാസര്‍ഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration