ദില്ലിയിലെ സ്കൂളുകളിൽ തുടരുന്ന വ്യാജ ബോംബ് ഭീഷണി; രണ്ടു മാസത്തിനു മുമ്പും സമാന രീതിയിൽ സ്ഫോടന സന്ദേശങ്ങൾ ലഭിച്ചിരുന്നു

ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു മാസം മുൻപും സമാനരീതിയിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 40 ലേറെ സ്കൂളുകൾക്കാണ് ഭീഷമി സന്ദേശം ലഭിച്ചിട്ടുള്ളത്. ഇ-മെയിൽ സന്ദേശം വഴിയാണ് ഭീഷണി എത്തിയിട്ടുള്ളത്. വിവിധ സ്കൂൾ പരിസരങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും സ്ഫോടനുമുണ്ടായാൽ വലിയ നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. ആർകെ പുരത്തുള്ള ദില്ലി പബ്ലിക് സ്കൂൾ, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്.

പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തിൻ്റെ ഭാഗമായി വിദ്യാർഥികളെ സ്കൂൾ അധികൃതർ തിരികെ വീട്ടിലേക്ക് അയക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: ഇൻസ്റ്റയിലെ കാമുകി മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹത്തിന് സമ്മതിച്ചു, പറഞ്ഞുറപ്പിച്ച ദിവസം ബന്ധുക്കളുമായി ദുബായിൽ നിന്നെത്തിയ വരൻ പക്ഷേ കണ്ടത്?

പരിശോധനയുടെ ഭാഗമായി ഭീഷണി സന്ദേശമയച്ചവരുടെ ഐപി അഡ്രസ് പൊലീസ് ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദില്ലിയിലെ 40 ലധികം സ്കൂളുകൾക്ക് സമാന രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചതായി അറിയുന്നത്.

രണ്ടു മാസം മുൻപ് രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്കും ഭീഷണി സന്ദേശം എത്തിയിരുന്നു. ദില്ലിയിലെ 2 സ്കൂളുകൾക്ക് നേരെയും ഹൈദരാബാദിലെ ഒരു സ്കൂളിന് നേരെയും ആണ് അന്ന് ഭീഷണി സന്ദേശമെത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News