‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

ബിഹാറിൽ വീണ്ടും പാലം തകർന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കിടെ ഇത് നാലാമത്തെ പാലമാണ് സംസ്ഥാനത്ത് തകരുന്നത്. കൃഷ്ണരാജ് ജില്ലയിലാണ് ഇപ്പോൾ പുതിയതായി പാലം തകർന്നിരിക്കുന്നത്. രണ്ട് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന, ഏകദേശം ആറ് വർഷത്തോളം പഴക്കമുള്ള പാലമാണ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

ALSO READ: ‘കാള പെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയല്ല, പാത്രവും എടുത്ത് പാല് കറക്കാൻ പോകുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി’: ആൻ്റണി രാജു

2011 നിർമിക്കപ്പെട്ടതാണ് ഈ പാലമെന്ന് ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് തുഷാർ സിംഗ്ല പറഞ്ഞു. നേപ്പാളിൽ മഴ ശക്തമായതോടെയാണ് പില്ലറുകൾക്ക് നാശനഷ്ടം സംഭവിച്ചതും പാലം തകർന്നതുമെന്ന് തുഷാർ സിംഗ്ല വ്യക്തമാക്കി.

ALSO READ: ’13 വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി’; ഉത്തരാഖണ്ഡിൽ ബിജെപി നേതാവ് അറസ്റ്റിൽ

അതേസമയം, ഒരാഴ്‌ചക്കിടെ നാലാമത്തെ പാലം തകർച്ചയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 19 ന് നിര്മാണത്തിലിരിക്കുന്ന ഒരു പാലം അരാരിയ ജില്ലയിൽ തകർന്നിരുന്നു. 12 കോടി ഉപയോഗിച്ച് നിർമിച്ച പാലമായിരുന്നു ഇത്. ജില്ലയിലെ സർക്കാരിന്റെ മോശം പ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള ദുരന്തങ്ങളിൽ സംഭവിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളും മറ്റും വിമർശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News