ബിഹാറിൽ ഏഴാമത്തെ പാലവും തകർന്നതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് ബുധനാഴ്ച തകർന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 15 ദിവസത്തിനിടെ ഏഴാമത്തെ പാലമാണ് സംസ്ഥാനത്ത് തകരുന്നത്. മഹരാജ്ഗഞ്ചിലാണ് സംഭവം. ചെറിയ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. സംഭവത്തിൽ ആളപായം ഒന്നും ഇതുവരേക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ALSO READ: ഹേമന്ത് സോറന്‍ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായേക്കും
പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലം മധുബനി എന്ന ഗ്രാമത്തിൽ ജൂൺ 29 ന് തകർന്നു വീണിരുന്നു. ജൂൺ 23 ന് കൃഷൻഗഞ്ചിൽ പണി പൂർത്തിയാകും മുൻപ് പാലം തകർന്നു വീണിരുന്നു. ജൂൺ 22 ന് ഗണ്ടക് കനാലിന് മുകളിൽ നിർമിച്ച പാലവും തകർന്നു വീണിരുന്നു. അരാരിയ എന്ന പ്രദേശത്തും പണിതുകൊണ്ടിരിക്കുന്ന പാലം ജൂൺ 19 നു തകർന്ന് വീണിരുന്നു.\
ALSO READ: തന്നെക്കുറിച്ച് പ്രചരിക്കുന്നത് കെട്ടിച്ചമച്ച വാർത്തകൾ; തെറ്റായ വാർത്തകൾ തള്ളിക്കളയുക: കരമന ഹരി
വലിയ വിമർശനങ്ങളാണ് ബിഹാറിൽ ഈ സംഭവങ്ങളെ തുടർന്ന് സർക്കാരിനെതിരെ ഉയരുന്നത്. കൺസ്ട്രക്ഷനിലെ പ്രശ്‌നങ്ങളാണ് പാലം തകരാൻ കാരണമെന്ന് പറഞ്ഞു സർക്കാർ കയ്യൊഴിയാൻ ശ്രമിച്ചെങ്കിലും ഭരണത്തിലെ പ്രശ്നം തന്നെയാണ് സമൂഹ മാധ്യമങ്ങൾ അടക്കം ഇപ്പോൾ എടുത്തു കാട്ടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പണം ശരിയായി വിനിയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here