ബിജെപി കിറ്റിൽ വീണ്ടും കേസ്‌

ബിജെപി കിറ്റിൽ വീണ്ടും കേസ്‌.വയനാട്‌ കൽപ്പറ്റ തെക്കുംതറയിലെ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് കിറ്റുകൾ കണ്ടെടുത്ത സംഭവത്തിലും പോലീസ്‌ കേസെടുത്തു‌. ബിനീഷ്‌ ചക്കരയെന്ന വ്യക്തിയെ പ്രതിചേർത്തിട്ടുണ്ട്‌. ഇയാളാണ്‌ കൽപ്പറ്റയിലെ വ്യാപാര കേന്ദ്രത്തിൽ നിന്ന് കിറ്റുകൾ ഓർഡർ ചെയ്തതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ബിജെപി നേതാവ്‌ വി.കെ.ശശിയുടെ വീട്ടിൽ നിന്ന് 150 ൽ അധികം കിറ്റുകളാണ്‌ ഫ്ലൈയിംഗ്‌ സ്ക്വാഡ്‌ കണ്ടെടുത്തത്‌. 2426 കിറ്റുകൾ വിതരണം ചെയ്തുവെന്നാണ്‌ എഫ്‌ ഐ ആർ .

വിഷുക്കിറ്റുകളാണ് എത്താൻ വൈകിയതാണ്‌ എന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം. 2500 കിറ്റുകൾ ബിനീഷ് കൽപ്പറ്റയിലെ ഒരു മൊത്തവ്യാപാര കടയിൽ നിന്ന് ഓഡർ ചെയ്തതതായി പൊലീസ് എഫ്‌ ഐ ആറിലുണ്ട്‌.നേരത്തെ ബത്തേരിയിൽ നിന്ന് കിറ്റുകണ്ടെത്തിയ വിഷയത്തിൽ ബത്തേരി പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

also read: അച്ഛനെ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; ആയുര്‍വേദ ഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News