വടകര ചോറോട്, കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിക്കെതിരെ വീണ്ടും കേസ്. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയെടുത്തതിന് പുറമേരി സ്വദേശി ഷെജീലിനെതിരെ നാദാപുരം പോലീസാണ് കേസെടുത്തത്. 30,000 രൂപയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ട പരിഹാരമായി വാങ്ങിയത്.
അപകടത്തിൽ വാഹനത്തിനുണ്ടായ കേടുപാടുകൾ മാറ്റാൻ വാഹന ഉടമയായ പ്രതി ഷെജീൽ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നൽകിയ വിവരമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. മരിച്ച ബേബിയേയും ഗുരുതരമായി പരുക്കേറ്റ ഒമ്പത് വയസുകാരി ദൃഷാനയേയും ഇടിച്ച് വീഴ്ത്തി കടന്ന് കളഞ്ഞ കാർ പുറമേരി വെള്ളൂർ റോഡിലെ സ്വകാര്യ വർക്ക് ഷോപ്പിൽ അറ്റകുറ്റപണിക്ക് കയറ്റിയിരുന്നു.
ALSO READ; നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് ; കെപിസിസി പുനസംഘനാ ചര്‍ച്ചകള്‍ വഴിമുട്ടി
കാർ മതിലിൽ ഇടിച്ച് തകർന്നതാണെന്ന് ഇൻഷൂറൻസ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് നഷ്ട പരിഹാരം വാങ്ങി. തെറ്റായ വിവരങ്ങൾ നൽകി, 30,000 രൂപ ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ട പരിഹാരമായി വാങ്ങിയെടുത്തതിനാണ് നാദാപുരം പോലീസ് ഷെജീലിനെതിരെ പുതിയ കേസെടുത്തത്. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ‘ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ പ്രതി മുൻ കൂർ ജാമ്യാപേക്ഷ നൽകി.
വാഹനാപകടത്തിൽ പരുക്കേറ്റ ദൃഷാന ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിലാണ് അന്വേഷണ സംഘം ഇക്കാര്യം കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ഫെബ്രുവരി 17 നാണ് അപകടമുണ്ടായത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, 9 മാസത്തിനു ശേഷം അപകടം വരുത്തി വെച്ച വാഹനം കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here