കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പെണ്‍ ചീറ്റ ചത്ത നിലയില്‍. ധാത്രി എന്ന് പേരുളള ചീറ്റയെയാണ് രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയത്. ചീറ്റയുടെ മരണകാരണം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

പ്രോജക്ട് ചീറ്റ എന്ന പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്നും 20 ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചിരുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യത്ത് നിന്ന് വംശനാശം സംഭവിച്ച ചീറ്റകളെ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ ആകെ ഒമ്പത് ചീറ്റകള്‍ ഇവിടെ ചത്തു. ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികള്‍ക്ക് ജനിച്ച മൂന്ന് കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Also Read: ഹരിയാന സംഘര്‍ഷം; വിഎച്ച്പി, ബജ്റംഗ്ദള്‍ റാലികള്‍ തടയണം, സുപ്രീംകോടതിയില്‍ ഹര്‍ജി

പരസ്പരമുളള ഏറ്റുമുട്ടല്‍, രോഗങ്ങള്‍, റിലീസിന് മുമ്പും ശേഷവുമുള്ള അപകടങ്ങള്‍, വേട്ടയാടുന്നതിനിടയിലുണ്ടാകുന്ന പരുക്കുകള്‍, മറ്റ് മൃഗങ്ങളുടെ ആക്രമണങ്ങള്‍, താപാഘാതം എന്നിവയൊക്കെ ചീറ്റകളുടെ മരണകാരാണങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. ചീറ്റപ്പുലികളില്‍ റേഡിയോ കോളര്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയും തര്‍ക്കം നിലനിന്നിരുന്നു. മൃഗങ്ങളെ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഈ കോളറുകള്‍, മഴക്കാലത്ത് നനയുമെന്നും ഇത് കാരണം ചര്‍മ്മത്തില്‍ അണുബാധയ്ക്ക് കാരണമാകാമെന്നും ചില വിദഗ്ധര്‍ വാദിക്കുന്നു. ഈ അണുബാധകള്‍ ഈച്ചകളെ ആകര്‍ഷിക്കുകയും ചീറ്റകള്‍ക്ക് ഗുരുതരമായ രക്ത അണുബാധയുണ്ടാകാമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, തുടര്‍ച്ചയായി ചീത്തകള്‍ ചത്തതിനെ തുടര്‍ന്ന്, ശേഷിക്കുന്ന ചീറ്റകളുടെ ക്ഷേമം ഉറപ്പാക്കാനായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ചീറ്റപ്പുലികളെയും പിടികൂടി മെഡിക്കല്‍ പരിശോധനകള്‍ നടത്തുക, പ്രതിരോധ ചികിത്സ നല്‍കല്‍, ചീറ്റ പരിപാലനത്തിനായി കൂടുതല്‍ പരിശീലനത്തിന് അന്താരാഷ്ട്ര വിദഗ്ധരുമായി കൂടിക്കാഴ്ച്ചകള്‍ നടത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Also Read: പ്രശസ്‌ത ബോളിവുഡ് കലാ സംവിധായകൻ സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News