പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഡിസിസി ജനറല്‍ സെക്രട്ടറി

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെയാണ് പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി ജനറല്‍ സെക്രട്ടറി ശിഹാബുദ്ധീന്‍ രംഗത്തെത്തി.

ALSO READ:കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം; എ കെ ഷാനിബിനെ പുറത്താക്കി

ജനങ്ങളുടെ മേല്‍ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിക്കാനാകില്ല. പാര്‍ട്ടിയില്‍ നിന്ന് പോകുന്നവര്‍ ഉന്നയിക്കുന്ന കാതലായ വിഷയങ്ങള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണം . യുവ നേതൃത്വത്തില്‍ മുറിവേറ്റവര്‍ പലതാണെങ്കിലും അതിന് ഉപയോഗിച്ച കത്തി ഒന്നാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഹുലിന് പുതുപ്പള്ളിയില്‍ നിന്ന് വരുന്ന വഴി ലീഡറുടെ കല്ലറയില്‍ കൂടി കയറി പ്രാര്‍ത്ഥിക്കാമായിരുന്നു എന്നും വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ALSO READ:ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News