പത്തനംതിട്ടയിൽ വൻ സൈബർ തട്ടിപ്പ്. പത്തനംതിട്ട തെക്കേമല സ്വദേശി ബിനു കാർത്തികേയൻ ആണ് 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിന് ഇരയായത്. തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിയെ ആറന്മുള പൊലീസ് ഭോപ്പാലിൽ നിന്നും പിടികൂടി നാട്ടിലെത്തിച്ചു.
Also read:വയനാടിന് വേണ്ടി ഡിവൈഎഫ്ഐ ചെയ്യുന്നത് കണ്ടോ? ലോകയുവജനദിനത്തിൽ കേരളത്തിന്‍റെ മാതൃക
ഭോപ്പാൽ സ്വദേശിയായ മാനവേന്ദ്ര സിംഗ് ആണ് പിടിയിലായത്. കഴിഞ്ഞവർഷം ജൂലൈ ഏഴാം തീയതി മുതൽ ഡിസംബർ പന്ത്രണ്ടാം തീയതി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിൽ വൻ സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പിടികൂടിയ പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here