ക്ഷേത്രത്തില്‍ പോയി ക്ഷമാപണം നടത്തൂ അല്ലെങ്കില്‍… സല്‍മാന് വീണ്ടും വധഭീഷണി!

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘമാണ് വാട്‌സ്ആപ്പിലൂടെ തിങ്കളാഴ്ച രാത്രി വീണ്ടും ഭീഷണി അയച്ചത്. മുംബൈ പൊലീസിനാണ് സന്ദേശം ലഭിച്ചത്. നടന് രണ്ട് ഓപ്ഷനുകളാണ് മുന്നിലുള്ളതെന്നും അതിലൊന്ന് ക്ഷേത്രത്തില്‍ പോയി ക്ഷമാപണം പറയുക എന്നതാണെന്നും അല്ലെങ്കില്‍ അഞ്ചു കോടി നല്‍കണമെന്നുമാണ് ആവശ്യം. ജീവന്‍ വേണമെങ്കില്‍ ഇത് അനുസരിക്കണമെന്നാണ് ഏറ്റവും പുതിയ ഭീഷണിയില്‍ പറയുന്നത്.

ALSO READ:  യുപിയിലെ മദ്രസകള്‍ക്ക് പ്രവര്‍ത്തിക്കാം; ഹൈക്കോടതിക്ക് തെറ്റ്പറ്റിയെന്ന് സുപ്രീം കോടതി

ഈ ആഴ്ചയില്‍ സല്‍മാന് ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ പേരിലാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഭീഷണി സന്ദേശം ആരംഭിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞാഴ്ച ഒക്ടോബര്‍ 30ന് സമാനമായ ഭീഷണി സല്‍മാന് എതിരെ ഉയര്‍ന്നിരുന്നു. രണ്ട് കോടിയായിരുന്നു അന്ന് ആവശ്യപ്പെട്ടത്. സംഭവത്തില്‍ അസം മുഹമ്മദ് മുസ്തഫ എന്നയാളെ അറസ്റ്റ് ചെയ്തു.

ALSO READ: കെ റെയിലിലൂടെ കേരളത്തിന്റെ സമഗ്ര വികസനമാണ് ജനം ആഗ്രഹിക്കുന്നത്: ഇ പി ജയരാജന്‍

മുമ്പ് ഇരുപതുകാരനായ നോയിഡ സ്വദേശി ഗുഫ്‌റാന്‍ഖാന്‍ സല്‍മാനെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. ബോളിവുഡ് ചിത്രം ഹം സാത്ത് സാത്ത് ഹേ, ചിത്രീകരണത്തിനിടയില്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ടാണ് സല്‍മാനെതിരെ ഭീഷണികള്‍ ഉയര്‍ന്ന് തുടങ്ങിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News