ആൻഡമാൻ ദ്വീപുകളിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനമുണ്ടായി. വ്യാഴാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. എന്നാൽ ബുധനാഴ്ച ഉണ്ടായ ഭൂചലനത്തിൽ റിക്ടർ സ്‌കെയിലിൽ 5.0 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം ദ്വീപുകളിൽ ഉണ്ടാകുന്ന എട്ടാമത്തെ ഭൂചലനമാണിതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

also read :ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് ഓഫീസിന്‍റെ ഗേറ്റില്‍ മൂത്രമൊഴിച്ചു, പിന്നാലെ സംഘര്‍ഷം

ജനുവരിയിലാണ് ആൻഡമാൻ കടലിൽ ഈ വർഷത്തെ ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.9 ആയിരുന്നു തിന്റെ തീവ്രത. ഇത് 77 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് എൻ.സി.എസ് അറിയിച്ചിരുന്നു. മാർച്ചിൽ നിക്കോബാർ മേഖലയിൽ 5 ഉം ഏപ്രിലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാംബെൽ ഉൾക്കടലിൽ 4.4ഉം ഭൂചലനം ഉണ്ടായതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.

എന്നാൽ 2022 ൽ 24 മണിക്കൂറിനുള്ളിൽ 3.8 മുതൽ അഞ്ചുവരെ തീവ്രതയിൽ 22 ഭൂകമ്പങ്ങൾ വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഉണ്ടായതായി കണക്കുകൾ പറയുന്നു.

also read :മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ സമയപരിധിയില്ലാതെ ചര്‍ച്ച നടത്തും; ഉപരാഷ്ട്രപതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News