അഫ്ഗാനിൽ വീണ്ടും ഭൂചലനം; രണ്ട് വർഷത്തിനിടയിൽ രാജ്യത്ത് പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 1000ലേറെ പേർക്ക്

അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനമായ കാബൂളിന് 149 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.
ഇന്ത്യൻ സമയം വൈകീട്ട് മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പം 10 കിലോമീറ്റർ ദൂരത്തിൽ അനുഭവപ്പെട്ടുവെന്ന് നാഷണൽ ​സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

എല്ലാ രണ്ട്-മൂന്ന് ആഴ്ചകളുടെ ഇടവേളകളിൽ അഫ്ഗാനിസ്താനിൽ ഭൂകമ്പം അനുഭവപ്പെടുന്നുണ്ട്. മെയ് 11 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിലുണ്ടായിരുന്നു. മെയ് 9 ന് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും റ്പ്പാർട്ട് ചെയ്തിരുന്നു. ഇത് രണ്ടും ഫൈസാബാദിലാണ് അനുഭവപ്പെട്ടത്.

പ്രകൃതി ദുരന്തങ്ങൾ പതിവായ രാജ്യത്ത് കഴിഞ്ഞ വർഷം മാത്രം 1000ലേറെ പേർ മരിക്കുകയും 2000ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News