അരിക്കൊമ്പനെ സിമന്റുപാലത്ത് കണ്ടെത്തി. അരിക്കൊമ്പനൊപ്പം ആനക്കൂട്ടവുമുണ്ട്. ആനയെ പിടികൂടാൻ വനംവകുപ്പ് പൂർണ സജ്ജമാണ്. ഉടൻതന്നെ മയക്കുവെടി വയ്ക്കും. കാലാവസ്ഥ അനുകൂലമാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. കുങ്കിയാനകൾ അരിക്കൊമ്പന്നരികിലെത്തി. ദൗത്യ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധയിടങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചിന്നക്കനാലിലെയും ശാന്തന്‍പാറയിലെയും ചില വാർഡുകളിൽ 144 പ്രഖ്യാപിച്ചു.
എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ്
ഡോക്ടർ അരുൺ ആർഎസ് പറഞ്ഞു. രാവിലെ തന്നെ ദൗത്യം നിർവ്വഹിക്കാൻ കഴിയുമെന്നും
ആന വനംവകുപ്പിൻ്റെ നിയന്ത്രണത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങോട്ട് കൊണ്ടു പോകണമെന്ന കാര്യത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here