ജമ്മു കശ്മീരിൽ വീണ്ടും ആക്രമണവും വെടിവെയ്പ്പും; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീർ സോപ്പോറിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ. വെടിവെയ്പ്പിനും ചെറുത്തുനിൽപ്പിനുമിടെ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരൻ പാക്കിസ്ഥാൻ സ്വദേശിയാണെന്നാണ് സൂചന. പ്രദേശത്ത് ഭീകര സാന്നിധ്യം നിലനിൽക്കുന്നതായി സൂചന ഉണ്ടായിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സൈനിക പരിശോധന.  ഈ തിരച്ചിലിനിടെയാണ് സേനയ്ക്ക് നേരെ വെടിവെപ്പുണ്ടാകുന്നത്.  തുടര്‍ന്ന് അത് ഒരു വൻ ഏറ്റുമുട്ടലിലേക്കും വെടിവെയ്പ്പിലേക്കും എത്തുകയായിരുന്നു.

ALSO READ: വിദ്യാർഥികൾക്കായി പാർട്ടി ഒരുക്കിയിട്ടുണ്ടെന്ന് അധ്യാപകൻ, പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകർ അറസ്റ്റിൽ

കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് മാരക ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു.  മേഖല കേന്ദ്രീകരിച്ച് ഇപ്പോഴും  സൈനിക നടപടി പുരോഗമിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഇവിടെയുള്ളതായി സേനയ്ക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News