പഞ്ചാബിലെ ഭട്ടിൻഡയിൽ വീണ്ടും വെടിവെപ്പ്; കരസേന ജവാൻ കൊല്ലപ്പെട്ടു

പഞ്ചാബിലെ ഭട്ടിൻഡയിൽ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് കരസേന ജവാൻ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം.

കാവല്‍ ഡ്യൂട്ടിയിലായിരുന്നു ലഘു രാജ് ശങ്കര്‍ എന്ന ജവാനാണ് മരിച്ചത് . വെടിയേറ്റയുടന്‍ സൈനികനെ മിലിറ്ററി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏപ്രില്‍ 11നാണ് ലീവ് കഴിഞ്ഞ് ഇയാള്‍ ക്യാമ്പില്‍ തിരിച്ചെത്തിയത്. സൈനികന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭട്ടിന്‍ഡ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഗുര്‍ദീപ് സിങ് പറഞ്ഞു.

ഭട്ടിന്‍ഡയിലെ കരസേനാ കേന്ദ്രത്തില്‍ ഇന്നലെ നാല് സൈനികരുടെ മരണത്തിനിടയാക്കിയ വെടിവെപ്പുമായി സൈനികന്റെ മരണത്തിന് ബന്ധമില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here