രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ഈ വർഷം ആറാമത്തേത്

രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രമായ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്‌ത നിലയിൽ. ബിഹാർ സ്വദേശിയായ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്‌തത്‌. കുട്ടിയുടെ മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. “സോറി പപ്പാ, എനിക്ക് പറ്റില്ല, എന്നെക്കൊണ്ട് ജെഇഇ പാസാവാൻ സാധിക്കില്ല” എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ജനുവരി 29, ഫെബ്രുവരി 19 തീയതികളിൽ നടന്ന പരീക്ഷ വിദ്യാർത്ഥി എഴുതിയിട്ടില്ല. എന്നാൽ ഈ വർഷം ഇവിടെ നടക്കുന്ന ആറാമത്തെ ആത്മഹത്യയാണിത്.

ALSO READ: മലപ്പുറത്ത് ബിജെപി ഫ്ലക്സ് ബോർഡിൽ മോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം; പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News