അരിക്കൊമ്പനെ പൂട്ടാന്‍ ഇനി ‘സൂര്യനു’മെത്തും

അരിക്കൊമ്പനെ പിടിക്കാനുള്ള സംഘത്തിലെ രണ്ടാമത്തെ കുങ്കിയാനയും ഉടന്‍ ഇടുക്കിയില്‍ എത്തും. ഇന്ന് വൈകിട്ട് വയനാട്ടില്‍ നിന്ന് പുറപ്പെട്ട സൂര്യന്‍ എന്ന് പേരുള്ള ആനയാണ് നാളെ ചിന്നക്കനാലില്‍ എത്തുക.

കോന്നി സുരേന്ദ്രന്‍ , കുഞ്ചു എന്നീ കുങ്കിയാനകളും നാളെയെത്തും. ഇതോടെ അരിക്കൊമ്പനെ തളയ്ക്കാനായ ദൗത്യത്തിനുള്ള സന്നാഹങ്ങള്‍ പൂര്‍ണമാകും. അതേസമയം, ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ഇടപെടല്‍ നടക്കുന്നുണ്ട്.

അതേസമയം, അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. കൊമ്പനെ 25ന് മയക്കുവെടി വെക്കും. ദൗത്യത്തെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രാവിലെ 4 മണിക് തുടങ്ങുന്ന ദൗത്യം 8 മണിയോടെ അവസാനിപ്പിക്കും. ദൗത്യം നടക്കുന്ന 25ന് ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളില്‍ 144 പ്രഖ്യാപിക്കും. അഥവാ 25ലെ ദൗത്യം പരാജയപ്പെട്ടാല്‍ 26ന് വീണ്ടും ശ്രമം തുടരുമെന്നും യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News