ഐഎച്ച്ആര്‍ഡി വികസന വഴിയില്‍ മറ്റൊരു നാഴികക്കല്ലു കൂടി; മന്ത്രി ആര്‍ ബിന്ദു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐഎച്ച്ആര്‍ഡി) സ്ഥാപനങ്ങളില്‍ നൂതന സാങ്കേതികവിദ്യയും സംരംഭകത്വ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ഐഎച്ച്ആര്‍ഡിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണയായതായി മന്ത്രി ആര്‍ ബിന്ദു. ധാരണപത്രം അനുസരിച്ച് ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഗവേഷണവികസന കേന്ദ്രവും സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഐഎച്ച്ആര്‍ഡി, വികസന വഴിയില്‍ മറ്റൊരു നാഴികക്കല്ലു കൂടി താണ്ടുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐഎച്ച്ആര്‍ഡി) സ്ഥാപനങ്ങളില്‍ നൂതന സാങ്കേതികവിദ്യയും സംരംഭകത്വ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ഐഎച്ച്ആര്‍ഡിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണയായി. ചേംബറില്‍ നടന്ന ചടങ്ങില്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. അരുണ്‍ കുമാര്‍ വി എ യും കെ എസ് യു എം സിഇഒ അനൂപ് അംബികയും ധാരണപത്രത്തില്‍ ഒപ്പുവച്ചു.

ധാരണപത്രം അനുസരിച്ച് ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഗവേഷണവികസന കേന്ദ്രവും സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കും. കൊട്ടാരക്കരയിലെ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗിലാവും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ആദ്യ തൊഴിലിടവും ഗവേഷണ വികസന കേന്ദ്രവും.

കൊട്ടാരക്കര ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിലവിലുള്ള ലോഞ്ച് എംപവര്‍ ആക്‌സിലറേറ്റ് പ്രോസ്പര്‍ (ലീപ്) സെന്ററുകള്‍ കോ-വര്‍ക്കിംഗ് സ്‌പേസാക്കി മാറ്റും. കൊട്ടാരക്കര ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ 3,800 ചതുരശ്രയടി കെട്ടിടത്തിലാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഗവേഷണവികസന കേന്ദ്രം തുറക്കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഐഎച്ച്ആര്‍ഡി വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.

ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ വ്യവസായികള്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മാര്‍ഗ്ഗനിര്‍ദേശകര്‍, നിക്ഷേപകര്‍ എന്നിവരുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബന്ധിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള തൊഴിലിടം, ഗവേഷണ വികസന കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇന്‍ക്യുബേഷന്‍, ഗവേഷണവികസന കേന്ദ്രങ്ങള്‍ എന്നിവ വഴി ലഭിക്കുന്ന വരുമാനം ധാരണപത്ര കാലയളവില്‍ കെ എസ് യു എമ്മും ഐഎച്ച്ആര്‍ഡിയും പങ്കിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News