മണിപ്പൂരിലെ കലാപം മൂന്ന് മാസത്തിലേക്ക് അടുക്കുമ്പോഴും സംഘര്‍ഷങ്ങള്‍ക്ക് തീരെ ശമനമില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നാഗ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു. വെടിയേറ്റ സ്ത്രീയുടെ മുഖം വികൃതമായതായാണ് റിപ്പോര്‍ട്ട്. മാരിം ലൂസി എന്ന സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ALSO READ: വയനാട്ടില്‍ അമ്മയ്ക്കൊപ്പം പുഴയില്‍ ചാടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിലാണ് കൊലപാതകം. ഇംഫാൽ വെസ്റ്റിൽ 3 ട്രക്കുകൾക്ക് അക്രമ കാരികൾ തീയിട്ടു. നിലവില്‍ 200 ല്‍ അധികം പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. ബിജെപിയുടെ മൗനത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. മിസോറാം ബിജെപി ഉപാധ്യക്ഷന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. 357 ഓളം പള്ളികള്‍ മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ അക്രമണങ്ങളില്‍ പങ്കുണ്ടെന്നും ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്.
ALSO READ: യുവതിയുടെ കഴുത്തിലും വയറിലും കുത്തി, ആശുപത്രിയിലെ കൊലപാതകത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here