കൊച്ചി-പാലാരിവട്ടം തമ്മനം റോഡിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി

THAMMANAM

കൊച്ചി പാലാരിവട്ടം തമ്മനം റോഡിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി.വെള്ളം കുത്തിയൊലിച്ചതിനെത്തുടര്‍ന്ന്  റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. പാലാരിവട്ടം പൈപ്‌ലൈൻ ജങ്ങ്ഷന് സമീപമാണ് പൈപ്പ് പൊട്ടിയത്.

ആലുവ പമ്പ്‌ ഹൗസിൽനിന്ന്‌ തമ്മനം പമ്പ് ഹൗസിലേക്ക് കുടിവെള്ളമെത്തിക്കുന്ന 700 എംഎം  പ്രീമോ പൈപ്പാണ് പൊട്ടി വെള്ളം കുതിച്ചൊഴുകിയത്. ഇതോടെ തമ്മനം – പാലാരിവട്ടം റോഡിലൂടെയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. വാട്ടർ അതോറിറ്റി ജീവനക്കാർ എത്തി സംസ്കാര ജങ്ങ്ഷനിലെ വാൽവ് അടച്ചു.

ALSO READ; പൂനെയിൽ ജോലി ചെയ്യുന്ന മലയാളി സൈനികനെ കാണാതായെന്ന് പരാതി

തകരാർ പരിഹരിക്കാനുള്ള പ്രവൃത്തി തുടങ്ങി. അടുത്തിടെ സമാനരീതിയിൽ തമ്മനം ജങ്‌ഷനിലും കുടിവെള്ള പൈപ്പ്‌ പൊട്ടിയിരുന്നു. മണിക്കൂറുകൾക്ക്‌ ശേഷമാണ്‌ തകരാർ പരിഹരിക്കാനായത്‌. പൈപ്പിന്റെ കാലപ്പഴക്കവും ഭാരവാഹനങ്ങൾ കടന്നുപോകുമ്പോളുള്ള മർദവുമാണ്‌  പൈപ്പ്‌ പൊട്ടാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.

ENGLISH NEWS SUMMARY: Drinking water pipeline burst again at Kochi Palarivattam Tammanam road . After the water gushed out, a big hole was formed on the road.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News