തൃശൂരിൽ ഡിസിസി ഓഫീസിനുമുമ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ

തൃശൂരിൽ ഡിസിസി ഓഫീസിനുമുമ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ. അനിൽ അക്കര, എംപി വിൻസൻറ് തുടങ്ങിയവർക്കെതിരെയാണ് പോസ്റ്റർ. അനിൽ അക്കര ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. കെ മുരളീധരന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും അനിൽ അക്കര മുക്കി. പണം വാങ്ങി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എം പി വിൽസെന്റ് ഒറ്റുകാരൻ തുടങ്ങിയ വിമർശനങ്ങളും പോസ്റ്ററിൽ ഉണ്ട്.

ALSO READ: ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്, ആവേശം വേണ്ട അച്ചടക്കം വേണമെന്ന് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയുടെ സന്ദേശം

ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററിൽ ആവശ്യമുണ്ട്. തുടർച്ചയായ മൂന്നാം ദിവസമാണ് തൃശൂർ ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പ്രതിഷേധം. അതേസമയം കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു. നാട്ടിക സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇസ്മായില്‍ അറയ്ക്കലാണ് പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുമായായിരുന്നു പ്രതിഷേധം.

ALSO READ: ‘എൻ്റെ അമ്മയും ആ സമരത്തിൽ ഉണ്ടായിരുന്നു’, കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെയും പോസ്റ്റർ പ്രചരിച്ചിരുന്നു. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വെക്കണമെന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News