ഡോക്ടറുടെ അനാസ്ഥയെന്ന് പരാതി; നവജാതശിശുവിന്റെ മരണത്തിൽ വീണ്ടും പ്രതിഷേധം

നവജാതശിശുവിന്റെ മരണത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും പ്രതിഷേധം. ഡോക്ടറുടെ അനാസ്ഥയെ തുടർന്ന് കുട്ടി മരിച്ചതായിട്ടാണ് പരാതി. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം നടത്തി. വണ്ടാനം സ്വദേശിയായ ദമ്പതികളുടെ കുട്ടിയാണ് മരണപ്പെട്ടത്. ഡോക്ടറുടെ അനാസ്ഥയാണോ മരണകാരണമെന്ന് പരിശോധിക്കാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മോർച്ചറിയിലേക്ക് മാറ്റി.

ALSO READ: ‘തലപ്പിള്ളിയിയുടെ സമര നായകൻ, കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ’, സഖാവ് കെഎസ് ശങ്കരേട്ടൻ വിട പറഞ്ഞു
വണ്ടാനം സ്വദേശി മനുവിന്റെ ഭാര്യ സൗമ്യ 29നാണ് പ്രസവിക്കുന്നത് .പ്രസവ സമയം ഉണ്ടായിരുന്നത് മെഡിക്കൽ വിദ്യാർഥികൾ മാത്രമാണ്. ആരോഗ്യപ്രശ്നം ഉണ്ടായ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി.കുഞ്ഞിനെ പിന്നീട് ഒരുതവണ പോലും കാണാൻ അനുവദിച്ചില്ല. ഇന്നലെ രാത്രി 12 യാണ് കുഞ്ഞു മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ല എന്നും വാർഡിൽ കിടന്നു ആണ് പ്രസവിച്ചത്.

ALSO READ: മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News