ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് പിന്നാലെ ബംഗ്ലാദേശിന് മറ്റൊരു തിരിച്ചടി; ഏകദിനത്തിൽ നിന്ന് പ്രമുഖ താരം പിന്മാറി

shakib-al-hassan-bangladesh-cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സ്വന്തം മണ്ണിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന് മറ്റൊരു തിരിച്ചടി കൂടി. ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ അഫ്ഗാനിസ്ഥാനെതിരായ ഏകദിനത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. വിരമിക്കൽ പ്രഖ്യാപിച്ച താരത്തിന് സ്വന്തം ഗ്രൗണ്ടിൽ വിടവാങ്ങൽ ടെസ്റ്റ് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

മുൻ സർക്കാരിൻ്റെ കാലത്ത് പാർലമെൻ്റ് അംഗമായിരുന്നു ഷാക്കിബ്. രാജ്യത്തെ രാഷ്ട്രീയ സ്ഥിതി മാറിയതിനാൽ വിദേശത്താണ് അദ്ദേഹമുള്ളത്. മത്സരത്തിൽ അദ്ദേഹത്തിന് സുരക്ഷ നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിസമ്മതിക്കുകയും രാജ്യത്ത് നിന്ന് മാറിനിൽക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.

Read Also: മൂന്നാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ആദ്യ ബാറ്റിങ്; 15 റണ്‍സിനിടെ ആദ്യ വിക്കറ്റ് പിഴുത് ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ബംഗ്ലാ ടൈഗേഴ്സിന് വേണ്ടി അബുദാബി ടി10 ലീഗിൽ കളിക്കും. അഫ്ഗാനെതിരായ മത്സരത്തിന് ശേഷം രണ്ട് ടെസ്റ്റുകൾ, മൂന്ന് ഏകദിനങ്ങൾ, മൂന്ന് ടി20കൾ എന്നിവയ്ക്കായി ടീം വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News