അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്പ്പ്, നാല് മരണം; പിന്നിൽ അക്രമി സംഘങ്ങളെന്ന് സംശയം

അമേരിക്കയിലെ അലബാമ സർവകലാശാലയ്ക്കു സമീപം വെടിവെയ്പ്പ്.  നാലു പേർ അക്രമത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.  ശനിയാഴ്ച രാത്രി 11 മണിയോടെ അലബാമയിലെ ബിര്‍മിന്‍ഗത്തിലെ തെക്കന്‍ പ്രദേശത്തുള്ള അഞ്ചിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായിട്ടുള്ളത്. ജനവാസ മേഖലയായ ഈ പ്രദേശത്ത് ഒട്ടേറെ റസ്റ്റോറൻ്റുകളും ബാറുകളും ഉള്ളതായാണ് വിവരം.

ALSO READ: സ്‌കൂൾ വിട്ട് മടങ്ങി വരും വഴി തട്ടിക്കൊണ്ടുപോയി; ചെന്നൈയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ കൂട്ടബലാത്സംഗത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പേർ അറസ്റ്റിൽ

സംഭവത്തെ തുടർന്ന് ബിര്‍മിന്‍ഗം പൊലീസും അഗ്നിശമനാ സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. വെടിവെപ്പില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വെടിവെയ്പ്പിനെ തുടർന്ന് മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. സമീപകാലത്തായി അമേരിക്കയുടെ വിവിധപ്രദേശങ്ങളിൽ വർധിച്ചു വരുന്ന വെടിവെയ്പ്പ് ആക്രമണങ്ങളിൽ കടുത്ത ആശങ്കയിലാണ് ജനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News