കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഒന്നാം വര്‍ഷ പി എച് ഡി വിദ്യാര്‍ത്ഥിയായ പ്രിയങ്ക ജെയ്‌സ്വാള്‍ ആണ് ആത്മഹത്യ ചെയ്തത്. ജാര്‍ഖണ്ഡിലെ ധൂംക സ്വദേശിയാണ് പ്രിയങ്ക. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read: തൃശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി

പത്ത് ദിവസം മുന്‍പാണ് പ്രിയങ്ക കാണ്‍പൂര്‍ ഐ ഐ ടി യില്‍ പ്രവേശനം നല്‍കിയത്. പ്രിയങ്കയെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ട്‌  ലഭിക്കാത്തതിനാല്‍ പിതാവ് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കല്ല്യാണ്‍പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരു മാസത്തിനിടെ ഐഐടിയില്‍ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News