മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം. മൂന്നാര്‍ കുറ്റിയാര്‍വാലിയിലാണ് കടുവയുടെ ആക്രമണത്തില്‍ കന്നുകാലിക്ക് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്ന് കന്നുകാലികളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ALSO READ:എ ഡി എമ്മിന്‍റെ മരണം: പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി; പകരം അഡ്വ. കെ.കെ. രത്‌നകുമാരി

കന്നുകാലിയുടെ കരച്ചില്‍ കേട്ട് സമീപത്തെ കടയില്‍ ഉണ്ടായിരുന്ന ആളുകളുടെ ശ്രദ്ധയിലാണ് ആദ്യം കടുവ പെട്ടത്. കടുവയുടെ ആക്രമണത്തില്‍ കന്നുകാലിയുടെ കാലിനും പിന്‍വശത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കുറ്റിയാര്‍വാലി സ്വദേശി പാണ്ടിയുടെ കന്നുകാലിക്ക് നേരെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്.

ALSO READ:നീലേശ്വരം ബോട്ടപകടം: കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൂടെയുണ്ടായിരുന്ന കന്നുകാലികളെയും കാണാതായതോടെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ വനത്തില്‍ തിരച്ചില്‍ നടത്തി ഒടുവില്‍ കണ്ടെത്തിയതോടെയാണ് പാണ്ടിയുടെ കുടുംബത്തിന് ആശ്വാസമായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയില്‍ മാത്രം മൂന്ന് കന്നുകാലികളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയ്ക്ക് സമീപം തന്നെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News