രാജ്യത്ത് വീണ്ടുമൊരു കുഴൽക്കിണർ അപകടം, മധ്യപ്രദേശിലെ ഗുണാ ജില്ലയിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരനെ 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഗുണാ ജില്ലാ ആസ്ഥാനത്തു നിന്ന് 50 കിലോമീറ്റർ അകലെയുള്ള പിപ്ലിയാ ഗ്രാമത്തിൽ ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം നടന്നത്.
പ്രദേശത്തെ സുമിത് മീന എന്ന ബാലനാണ് തുറന്നു കിടക്കുന്ന കുഴൽക്കിണറിലേക്ക് അബദ്ധത്തിൽ വീണത്. കുട്ടി കുഴൽ കിണറിൻ്റെ 39 അടി താഴ്ചയിലായിരുന്നു പതിച്ചിരുന്നതെങ്കിലും ഏറെ ശ്രമകരമായ ദൌത്യത്തിലൂടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഗുണാ കലക്ടർ സതീന്ദ്ര സിങിൻ്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിത രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്താനായതെന്ന് അധികൃതർ പറഞ്ഞു. കുഴൽക്കിണറിനു സമീപം സമാന്തരമായി 25 അടി താഴ്ചയുള്ള കുഴി കുഴിച്ചായിരുന്നു കുട്ടിയുടെ രക്ഷാപ്രവർത്തനം.
ഹിറ്റാച്ചി ഉൾപ്പടെയുള്ള യന്ത്ര സജ്ജീകരണങ്ങൾ എത്തിച്ച് അതീവ ജാഗ്രതയോടെയും സമയബന്ധിതവുമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here