‘നന്‍മയുടെ മറുവാക്കാണ് ഡോ. രൈരു ഗോപാല്‍’: മന്ത്രി മുഹമ്മദ് റിയാസ്

‘നന്‍മയുടെ മറുവാക്കാണ് ഡോ. രൈരു ഗോപാല്‍’: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂരുകാരുടെ പ്രിയപ്പെട്ട ഡോ. രൈരു ഗോപാല്‍ നന്മയുടെ മറുവാക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ജീവിതം കൊണ്ട് ഈ സമൂഹത്തിന് അദ്ദേഹം നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യം അനുവദിക്കാത്തതിനെ തുടര്‍ന്ന് രോഗികളെ ചികിത്സിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം വീടിന് മുന്നില്‍ ബോര്‍ഡ് വച്ചിരുന്നു. ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അനേകരുടെ ആശ്രയമാകാന്‍ ഇനിയും കരുത്തുണ്ടാകട്ടെയെന്നും മന്ത്രി ആശംസിച്ചു

കുറിപ്പ്

പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന പരിശോധന. ദിവസേന വീട്ടിലേക്കെത്തിയിരുന്നത് നൂറുകണക്കിന് രോഗികള്‍. ആകെ വാങ്ങാറുള്ള ഫീസ് വെറും 2 രൂപ. ആതുരസേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോ. രൈരു ഗോപാല്‍. അമ്പത് വര്‍ഷത്തോളമായി അദ്ദേഹം കണ്ണൂരുകാരുടെ പ്രിയപ്പെട്ട രണ്ടുരൂപ ഡോക്ടറായി ജീവിക്കുന്നു. തന്റെ ജീവിതം കൊണ്ട് ഈ സമൂഹത്തിന് അദ്ദേഹം നല്‍കുന്ന സന്ദേശം വളരെ വലുതാണ്. തനിക്ക് ആകുന്നത്രകാലം അദ്ദേഹം മനുഷ്യനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചു.

ആരോഗ്യം അനുവദിക്കില്ലാത്തതിനാല്‍ ഇനി രണ്ടുരൂപാ ഡോക്ടറായി തുടരാനാകില്ലെന്ന ഡോ. രൈരുവിന്റെ വാക്കുകള്‍, അദ്ദേഹം ആശ്വാസം പകര്‍ന്ന എത്രയോ മനുഷ്യരുടെ നൊമ്പരമായി മാറിയിട്ടുണ്ടാകും. എങ്കിലും കഴിയുന്നത്രകാലം അദ്ദേഹം അതു തുടര്‍ന്നുവെന്നതുതന്നെ എന്തൊരാശ്വാസകരമായ വാര്‍ത്തയാണ്. ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അനേകരുടെ ആശ്രയമാകാന്‍ ഇനിയും കരുത്തുണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു. രൈരു ഡോക്ടറെ ഇന്ന് നേരില്‍ വിളിച്ച് സ്‌നേഹം പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News