അർജുൻ അശോകൻ നായകനാകുന്ന ‘അൻപോട് കണ്മണി’യുടെ ചിത്രീകരണം പൂർത്തിയായി

അര്‍ജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധയേനായ താരമാണ് അർജുൻ. ‘അൻപോട് കണ്‍മണി’ എന്ന ചിത്രത്തിലാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.  ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചതായി അർജുൻ അശോക് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ലിജു തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിർമിക്കുന്നത് ക്രിയേറ്റീവ് ഫിഷ് ആണ്.

പൂജാ ചടങ്ങുകളോടെ തുടക്കമിട്ട ‘അൻപോട് കണ്‍മണി’യുടെ പ്രധാന ലൊക്കേഷൻ കണ്ണൂര്‍ ആയിരുന്നു. അനഘ നാരായണനാണ് ചിത്രത്തിൽ നായിക. അൽത്താഫ്, ഉണ്ണി രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ALSO READ: ഭർത്താവിന്റെ സംവിധാനത്തിൽ ഉർവശി നായികയും നിർമാതാവുമാവുന്നു

സരിൻ രവീന്ദ്രനാണ് ‘അൻപോട് കണ്‍മണി’ സിനിമയുടെ ഛായാഗ്രാഹകൻ. സാമുവേല്‍ എബി സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്‌ടർ പ്രദീപ് പ്രഭാകറും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സനീപ് ദിനേഷുമാണ്.

ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിന് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘അൻപോട് കണ്‍മണി’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News