പണത്തിന് വേണ്ടി മാത്രം സിനിമകള്‍ ചെയ്തിട്ടുണ്ട്; പക്ഷേ പ്രശ്‌നം ഇതായിരുന്നു; അന്‍സിബ

താന്‍ പണത്തിന് വേണ്ടി മാത്രം സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് പിന്നീടതില്‍ തൃപ്തി തോന്നിയിട്ടില്ലെന്നും നടി അന്‍സിബ ഹസന്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ദൃശ്യം എന്ന ചിത്രത്തിന് ശേഷം അധികം സിനിമകള്‍ ചെയ്യാതിരുന്നതെന്താണെന്നുള്ള ചോദ്യത്തിന് മറുപടി യായി ദൃശ്യം സിനിമയുടെ ഒന്നാം ഭാഗം കഴിഞ്ഞപ്പോള്‍ ഫിനാന്‍ഷ്യല്‍ ബെനിഫിറ്റിനായി പടങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അന്‍സിബ മറുപടി നല്‍കുകയായിരുന്നു.

പണം നമുക്ക് വേണം, പക്ഷെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു തൃപ്തി വേണം. അതിനായി നല്ല കഥാപാത്രം ചെയ്യണം, നല്ല സിനിമയുടെ ഭാഗമാക്കണം, അങ്ങനെ ചെറിയ ആഗ്രഹങ്ങള്‍ ഒക്കെ ഉണ്ടെന്നും അന്‍സിബ പറഞ്ഞു.

അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ:

‘എനിക്ക് ദൃശ്യത്തിന് ശേഷം അധികം നല്ല ഓഫറുകള്‍ ഒന്നും വന്നിട്ടില്ല. വരുന്നതില്‍ നിന്ന് തെരഞ്ഞെടുക്കാറാണ് പതിവ്. അതില്‍ നിന്നും നല്ലത് എടുക്കാന്‍, വന്നതൊന്നും അത്ര നല്ല പ്രൊജക്ടുകള്‍ ആയിരുന്നില്ല. ഫിനാന്‍ഷ്യല്‍ ബെനിഫിറ്റിനായി ഒരുപാട് ചിത്രങ്ങള്‍ വന്നിട്ടുണ്ട്.

പണം കിട്ടുന്നതിന് വേണ്ടി ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം അങ്ങനെ ഒരുപാട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോള്‍ ഞാന്‍ ഒരുപാട് ഫ്രസ്ട്രേറ്റഡ് ആയി. ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടാണ് സിനിമയിലേക്ക് വന്നത്. ഞാന്‍ ഉദ്ദേശിച്ച സിനിമ അതല്ലെന്ന്പിന്നീട് എനിക്ക് മനസിലായി. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു വേറെ എന്തെങ്കിലും ജോലി ചെയ്തിട്ട് പണം ഉണ്ടാക്കുന്നതാണ് നല്ലതെന്ന്.

പണം നമുക്ക് വേണം, പക്ഷെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു തൃപ്തി വേണം. അതിനായി നല്ല കഥാപാത്രം ചെയ്യണം, നല്ല സിനിമയുടെ ഭാഗമാക്കണം, അങ്ങനെ ചെറിയ ആഗ്രഹങ്ങള്‍ ഒക്കെ ഉണ്ട്. അല്ലാതെ എന്റെ തല, എന്റെ പോസ്റ്റര്‍ അങ്ങനെ ആഗ്രഹിച്ചിട്ടില്ല . നന്നായി ഓടുന്ന സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോള്‍ അതാണ് ഞാന്‍ ചെയ്യുന്നതെന്നാണ് എന്റെ വിശ്വാസം,’ അന്‍സിബ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News