സ്‌കൂള്‍ ഒളിമ്പിക്‌സില്‍ അന്‍സാഫും രഹനരാഗും അതിവേഗതാരങ്ങള്‍

school-olympics-answaf-rahnarag

കൊച്ചിയിൽ പുരോഗമിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ വേഗതാരങ്ങളായി അൻസാഫ് കെഎയും രഹനരാഗും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിൽ എറണാകുളം കീരംപാറ സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ അന്‍സാഫ് കെഎ സ്വർണം നേടി. 10.81 സെക്കൻഡിലാണ് അൻസാഫ് ഫിനിഷ് ചെയ്തത്.

അൻസാഫിൻ്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 ഓട്ടത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌കൂളിലെ രഹനരാഗ് സ്വർണമണിഞ്ഞു.

Read Also: സംസ്ഥാന സ്കൂൾ കായിക മേള; മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പം കുതിക്കുന്നു

ഇതോടെ, അത്‌ലറ്റിക് മത്സരങ്ങളില്‍ 98ല്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 43 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്താണ്. 30 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനത്തും 30 പോയിൻ്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.

മെഡല്‍ കൂടുതല്‍ കിട്ടിയതിനാലാണ് എറണാകുളം രണ്ടാം സ്ഥാനത്ത് ആയത്. അതേസമയം, ഓവറോൾ പ്രകടനത്തിൽ തിരുവനന്തപുരം മേധാവിത്വം തുടരുകയാണ്.

News Summary- Ansaf KA and Rahanarag are fastest athletes in the ongoing Kerala School Olympics in Kochi. Ansaf KA of St. Stephen’s School, Keerampara, Ernakulam won gold in the senior boys’ 100m race. Ansaf finished in 10.81 seconds

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News