മരിച്ചു കഴിഞ്ഞാലും ഉമ്മൻചാണ്ടി സാറിനെ നിങ്ങൾ വിടില്ല; മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് മാപ്പ് പറയേണ്ടത്; എം നൗഷാദ് എം എൽ എ

സോളാർ വിഷയത്തിൽ സഭയിൽ മറുപടി പറഞ്ഞ് എം. നൗഷാദ് എം എൽ എ . അടിയന്തരപ്രമേയത്തെ എതിർക്കുന്നുവെന്നും പ്രതിപക്ഷം എന്തിനാണ് ഇത് കൊണ്ടുവന്നതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞാണ് എം. നൗഷാദ് നിയമസഭയിലെ മറുപടി പ്രസംഗം ആരംഭിച്ചത് .മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

also read :കോൺഗ്രസിലെ വിഴുപ്പലക്കലിന്റെ ഭാഗമായി വന്നിട്ടുള്ള സന്തതികളെ എന്തിന് ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു; പി പി ചിത്തരഞ്ജൻ എം എൽ എ

ഈ കേസ് ഉത്ഭവിച്ചത് എവിടെ നിന്നാണ്. വി ഡി സതീശൻ എന്ന ഇന്നത്തെ പ്രതിപക്ഷ നേതാവാണ് ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത് എന്ന് അന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പ്രതിസ്ഥാനത്ത് നിർത്തിയത് ഏഷ്യാനെറ്റ് ആണ് എന്ന് പറയാനുള്ള ധൈര്യമുണ്ടോ ഷാഫി പറമ്പിൽ എം എൽ എ എന്നും ഏഷ്യാനെറ്റ് 50 ലക്ഷം നൽകി കത്ത് കൈപ്പറ്റിയെന്ന് പറയുന്നതും ഞങ്ങളല്ല റിപ്പോർട്ടർ ചാനലാണെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. അന്വേഷണകമ്മീഷന്റെ ഭാഗമായി സി ഡി കണ്ടെത്താൻ പോയതിന്റെ ലൈവ് കൊടുത്തത് മനോരമയും ഏഷ്യാനെറ്റുമാണ്, അവര് മാപ്പു പറയണമെന്ന് എന്തുകൊണ്ട് പറയുന്നില്ലെന്നും സഭയിൽ നൗഷാദ് ഉന്നയിച്ചു.

also read :കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ; സനാതന ധർമ പരാമർശ നിലപാടിൽ മാറ്റമില്ലെന്ന് സൂചന

രാഷ്ട്രീയ വിവാദമുണ്ടായപ്പോൾ കെ പി സി സി അംഗം തന്നെ പരാതി കൊടുത്തു കേസെടുത്തത് ആരാണ്? ഉമ്മൻചാണ്ടിയുടെ സ്റ്റാഫിനെ അറസ്റ്റ് ചെയ്തത് ആരാണ്? മരിച്ചു കഴിഞ്ഞാലും ഉമ്മൻചാണ്ടി സാറിനെ നിങ്ങൾ വിടില്ല. ഉമ്മൻചാണ്ടിയോട് രാഷ്ട്രീയമായി ഞങ്ങൾക്ക് എതിരഭിപ്രായമുണ്ട്. എന്നാൽ അദ്ദേഹത്തെയോ അദ്ദേഹത്തിൻറെ കുടുംബത്തെയോ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഞങ്ങൾ തയ്യാറായിട്ടില്ല എന്നും നൗഷാദ് കൂട്ടിച്ചേർത്തു.

ചാണ്ടി ഉമ്മൻ പരാതി നൽകിയത് മറുനാടനെതിരെയാണ്. ആ മറുനാടന് പിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷനേതാവാണ്. ആരെയാണ് ഇവിടെ വേട്ടയാടുന്നത്? വേട്ടയാടപ്പെട്ടിട്ടുള്ളത് ആര്? ഗൾഫു കാരന്റെ വീട് കാണിച്ചു പിണറായിയുടെ വീടെന്നു കാണിച്ചവരല്ലേ നിങ്ങൾ. കമല ഇന്റെർനാഷണൽ, ലാവ്‌ലിൻ കേസ് തുടങ്ങിയവയിലൊന്നും തളരാതെ കേരളത്തിൻറെ ക്യാപ്റ്റനായി മുന്നേറുകയാണ് പിണറായി വിജയൻ. അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല എന്ന് പറഞ്ഞാണ് നൗഷാദ് മറുപടി പ്രസംഗം അവസാനിപ്പിച്ചത്.

also read :കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ; സനാതന ധർമ പരാമർശ നിലപാടിൽ മാറ്റമില്ലെന്ന് സൂചന

അതേസമയം അല്പം ആത്മാർത്ഥതയുണ്ടെങ്കിൽ മാപ്പ് പറയേണ്ടത് പ്രതിപക്ഷമാണ് എന്ന് കെ.വി സുമേഷ് എംഎൽഎ സഭയിൽ പറഞ്ഞു. സോളാർ കേസിൽ വസ്തുതയുണ്ടെന്ന് തെളിയിച്ചത് ടെനി ജോപ്പന്റെ അറസ്റ്റാണ്. എന്തിനാണ് ജോപ്പനെ അറസ്റ്റ് ചെയ്തത് അവിടെനിന്നാണ് ഇടതുപക്ഷത്തിന്റെ സമരമാരംഭിച്ചതിന്നു അദ്ദേഹം പറഞ്ഞു. കൂടാതെ സമരത്തിൻറെ ഭാഗമായിട്ടാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ അന്വേഷണം പ്രഖ്യാപിച്ചത്. യുഡിഎഫിലെ രാഷ്ട്രീയത്തിലെ പടലപിണക്കങ്ങളുടെ ഭാഗമായി ഉണ്ടായ കഥകളെ തുടർന്ന് എ കെ ആന്റണിക്ക് രാജിവെക്കേണ്ടിവന്നുവെന്നും യുഡിഎഫ് പ്രതിപക്ഷത്തിരുന്ന സമയത്ത് എന്തുകൊണ്ടാണ് ഉമ്മൻച്ചാണ്ടിയെ പ്രതിപക്ഷ നേതാവ് ആക്കാതിരുന്നതെന്നും അദ്ദേഹം ഉന്നയിച്ചു.

also read :താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News