വിശാലമായ മഞ്ഞ് നിറഞ്ഞ പ്രദേശമായ അന്‍റാര്‍ട്ടിക്ക നിബിഡവനമായിരുന്നെന്ന തെളിവുകൾ കണ്ടെത്തി ഗവേഷകർ. 90 ദശലക്ഷം വർഷം മുമ്പ് മിതശീതോഷ്ണ വനപ്രദേശമായിരുന്നു അന്റാർട്ടിക്ക എന്ന് ഫ്രീബർഗ് യൂണിവേഴ്സിറ്റി ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെയും ആൽഫ്രഡ് വെജെനർ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘം കണ്ടെത്തി.
ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അതായത് ക്രിറ്റേഷ്യസ് കാലഘട്ടത്തിന്‍റെ (Cretaceous period) മധ്യത്തിൽ പ്രദേശത്ത് ഉണ്ടായിരുന്ന ആമ്പർ ശകലങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഐസ് ബ്രേക്കർ പോളാർസ്റ്റേൺ, ആമുണ്ട്സെൻ കടലിൽ നടത്തിയ ഖനനത്തില്‍ നിന്നാണ് ഗവേഷകർക്ക് തെളിവുകൾ ലഭിച്ചത്.
Also Read: സൾഫർ കല്ലുകളുടെ ചാകര ചൊവ്വയിൽ; വീഡിയോ പങ്കുവെച്ച് നാസ
ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ മധ്യകാലഘട്ടം തീവ്രമായ ആഗോളതാപനത്തിന്‍റെ കാലമാണ്. കണ്ടെത്തിയ ആമ്പറിന്‍റെ സൂക്ഷ്മപരിശോധനയിൽ, മരത്തിന്‍റെ പുറംതൊലിയുടെ അവശിഷ്ടങ്ങൾ, പാത്തോളജിക്കൽ റെസിൻ ഫ്ലോയുടെ അടയാളങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പരാന്നഭോജികളിൽ നിന്നും കാട്ടുതീയിൽ നിന്നും കേടായ പുറംതൊലി അടയ്ക്കാൻ ഉപയോഗിക്കുന്ന, മരം സ്വയം വികസിപ്പിച്ചെടുത്ത ഒരു അതിജീവന സംവിധാനമാണിത്.
പുതിയ കണ്ടെത്തൽ അന്റാർട്ടിക്കയിലെ മഴക്കാടിന്‍റെ സാന്നിധ്യത്തെ കുറിച്ച് മാത്രമല്ല, ഭൂമിയുടെ ഹരിതഗൃഹ ഭൂതകാലത്തെക്കുറിച്ചുള്ള അറിവിനെയും വർധിപ്പിക്കുന്നു. ആഗോളതാപനം മൂലം അന്റാർട്ടിക്കയിലെ മഞ്ഞുരുക്കം ശക്തമാകുമ്പോൾ പുരാതന കാലത്തെ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുമെന്നും കൂടുതൽ തെളിവുകൾ ലഭ്യമാകുമെന്നുംഗവോഷകർ കണക്കുകൂട്ടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here