അന്‍റാര്‍ട്ടിക്കയിലെ -25 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും തണുത്തുറഞ്ഞ പ്രതലത്തില്‍ പൂക്കളില്ലാതെ അത്തക്കളമൊരുക്കി ഇന്ത്യന്‍ യുവാക്കള്‍. ഐസ് പ്രതലത്തില്‍ ചുറ്റികയും ആണിയും ഉപയോഗിച്ചാണ് ഡിസൈന്‍ തയ്യാറാക്കിയത്. അത്തക്കളത്തിന്‍റെ നടുവില്‍ കേരവൃക്ഷവും സൂര്യനും കിളികളുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. എല്ലാത്തിലുമുപരി നമ്മുടെ വള്ളം കളിയും.
ALSO READ: ചന്ദ്രനില്‍ ചന്ദ്രയാന്‍റെ ആറാട്ട്, റോവര്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ലാന്‍ഡര്‍: വീഡിയോ
അഞ്ച് യുവാക്കളാണ് അന്റാര്‍ട്ടിക്കയില്‍ നിന്ന് ഓണം ആഷോഷിക്കുന്നത്. 2022 ല്‍ തയ്യാറാക്കിയ പൂക്കളമാണ് ഈ ഓണത്തിനും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ALSO READ: ഓണക്കാലത്ത് 170 കോടി രൂപയുടെ വില്‍പ്പന നടത്തി സപ്ലൈകോ
മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ പങ്കുവെച്ചത്. ഇന്ത്യക്കാരെ ഓണം ആഘോഷിക്കുന്നതില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും കഴിയില്ല. അത് അന്റാര്‍ട്ടിക്കയിലായാലും എന്നാണ് ആനന്ദ് മഹീന്ദ്ര ട്വറ്ററില്‍ കുറിച്ചത്.
You cannot prevent Indians from celebrating Onam. Even in Antarctica. Outstanding. 👏🏽👏🏽👏🏽 pic.twitter.com/JH2jTeCDQ2
— anand mahindra (@anandmahindra) September 21, 2022
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here