ഞായറാഴ്ച ജർമനിയിലെ മ്യൂണിക്കിൽ നടന്ന തീവ്രവലതുവിരുദ്ധ പ്രക്ഷോഭത്തിൽ ലക്ഷകണക്കിന് ജനങ്ങൾ അണിചേർന്നു. ലക്ഷത്തിപ്പരം കുടിയേറ്റക്കാരെ നാടുകടത്താനുള്ള ചർച്ചയ്‌ക്കായി തീവ്രവലതുവാദികൾ രഹസ്യയോഗം ചേർന്ന് എന്ന റിപ്പോർട്ടിനെത്തുടർന്നായിരുന്നു പ്രക്ഷോഭം.
പൊലീസ് സ്ഥിരീകരണം അനുസരിച്ച് ബർലിനിൽ നടന്ന സമരത്തിലും ലക്ഷത്തോളം പേർ പങ്കെടുത്തു. പടിഞ്ഞാറൻ നഗരം കോൾണിൽ നടന്ന പ്രക്ഷോഭത്തിലും 70,000 പേർ പങ്കെടുത്തു. വെള്ളിയാഴ്‌ച ഹാംബർഗിലും ശനിയാഴ്‌ച സ്റ്റട്ട്‌ഗാർട്ട്, ന്യുറെംബർഗ് എന്നിവിടങ്ങളിലും ജനകീയ പ്രക്ഷോഭമുണ്ടായി. മുൻകാലങ്ങളിൽനിന്ന് വിരുദ്ധമായി ജർമനിയിലെ ചെറുപട്ടണങ്ങൾവരെ തീവ്രവലതു പാർടികൾക്കെതിരായ സമരങ്ങളാൽ മുഖരിതമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here